‘തോക്ക് കിട്ടിയില്ല’,യൂട്യൂബറുടെ വീട് കയറി ആക്രമിച്ചെന്ന കേസിൽ നടൻ ബാലയുടെ വീട്ടിൽ പൊലീസെത്തി

യൂട്യൂബറുടെ വീട് കയറി ആക്രമിച്ച കേസിൽ നടൻ ബാലയുടെ വീട്ടിൽ പൊലീസെത്തി മൊഴി രേഖപ്പെടുത്തി. തൃക്കാക്കര പൊലീസാണ് വീട്ടിലെത്തി നടന്റെ മൊഴി രേഖപ്പെടുത്തിയത്. പരാതിയിൽ പറയുന്ന തോക്ക് കണ്ടെത്തിയില്ലെന്ന് പോലീസ് വ്യക്തമാക്കി.

ALSO READ: പാലക്കാട് വാളയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികൾ മരിച്ചു

ചെകുത്താൻ എന്ന യൂട്യൂബർ അജു അലക്സും സന്തോഷ് വർക്കിയും ചേർന്ന് തനിക്കെതിരെ ഗൂഡാലോചന നടത്തി ഉണ്ടാക്കിയ വ്യാജ ആരോപണമാണ് തോക്ക് കാട്ടി അക്രമം നടത്തിയെന്ന കഥയെന്നാണ് ബാല പൊലീസിന് മൊഴി നൽകിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ പക്ഷെ തോക്ക് കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞത്. അതേസമയം, തനിക്കെതിരായ ഗൂഡാലോചനയിൽ അന്വേഷണം ആവശ്യപ്പെട്ട് ബാലയും ഉടൻ പരാതി നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച

അതേസമയം, വിവാദങ്ങൾക്കിടയിലും പുതിയ വീഡിയോ പങ്കുവെച്ച് നടൻ ബാല രംഗത്തെത്തിയിട്ടുണ്ട്. ഭാര്യ എലിസബത്തിനെ ആദ്യമായി പരിചയപ്പെട്ടത്തിന്റെ രണ്ടാം വാർഷികം ആഘോഷിച്ച് കൊണ്ടുള്ള വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. മധുരപലഹാരം പങ്കുവച്ചാണ് ബാലയും എലിസബത്തും ആദ്യമായി കണ്ടതിന്റെ വാർഷികം ആഘോഷിച്ചത്. നല്ലത് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് നല്ലതേ നടക്കൂ ,നമ്മുടെ മനസ്സിൽ കുറ്റബോധം ഇല്ലെങ്കിൽ നമ്മൾ രാജാവാണെന്നും ഈ നല്ല സമയം ആർക്കു വേണ്ടിയും നഷ്ടപ്പെടുത്താൻ തയ്യാറല്ലെന്നും ബാല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News