ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ് ചെയ്തു; യുവാവിനെ തപ്പി പൊലീസ്

ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ് ചെയ്ത യുവാവിനെ തിരയുകയാണ് പൊലീസ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. അമിത വേഗതയില്‍ ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ് ചെയ്യുന്ന യുവാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. വാഹനത്തിന്‍റെ നമ്പര്‍ വച്ച് ഉടമയ്ക്ക് ഇതിനോടകം 6500 പിഴ ഇട്ടെങ്കിലും പൊലീസിനും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റിനും ഇയാളെ ഇനിയും പിടി കിട്ടിയിട്ടില്ല. നിയമ ലംഘനത്തിന് ഉപയോഗിച്ച കാര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മുതലാണ് വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News