കൊച്ചിയിൽ വൻ ലഹരിവേട്ട, 72 ഗ്രാം എംഡിഎംഎ യുവാവിൽ നിന്നും പൊലീസ് പിടിച്ചെടുത്തു

കൊച്ചിയിൽ വൻ ലഹരിവേട്ട, 72 ഗ്രാം എംഡിഎംഎ യുവാക്കളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. മലപ്പുറം പൊന്നാനി സ്വദേശിയായ മുഹ്സിനാണ് പൊലീസ് പിടിയിലായത്. എറണാകുളം മണപ്പാട്ടിപ്പറമ്പിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ മുഹ്സിനിൽ നിന്നും 12 ഗ്രാം എംഡിഎംഎ എറണാകുളം നോർത്ത് പൊലീസ് കണ്ടെടുത്തിരുന്നു.

തുടർന്ന് സ്റ്റേഷനിലെത്തിച്ച് യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നും ഇയാളുടെ പക്കൽ കൂടുതൽ അളവിൽ എംഡിഎംഎ ഉണ്ടെന്ന് പൊലീസിന് മനസ്സിലാകുകയും യുവാവ് തമ്മനത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തി പൊലീസ് പരിശോധന നടത്തുകയുമായിരുന്നു.

ALSO READ: ബാബരി മസ്ജിദ് തകർത്തപ്പോൾ മന്ത്രി സ്ഥാനം നോക്കി കോൺഗ്രസിനൊപ്പം നിന്നവരാണ് മുസ്ലീം ലീഗുകാർ, താൻ തങ്ങളെ വിമർശിച്ചത് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനെന്ന നിലയ്ക്ക്; മുഖ്യമന്ത്രി

തമ്മനത്തെ വാടക വീട്ടിൽ നിന്നും തുടർന്ന് 60 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെടുത്തത്. 29 കാരനായ മുഹ്സിൻ കൊച്ചി കേന്ദ്രീകരിച്ചാണ് ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയിരുന്നത്. വിപണിയിൽ ഏകദേശം 2 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയാണ് ഇയാളിൽ നിന്നും എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration