കോടികളുടെ നിക്ഷേപ തട്ടിപ്പ് ; തിരുവിതാംകൂർ സഹകരണ സംഘത്തിലെ രേഖകൾ പിടിച്ചെടുത്ത് പൊലീസ്

കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്ന തിരുവിതാംകൂർ സഹകരണ സംഘത്തിലെ രേഖകൾ പിടിച്ചെടുത്ത് പൊലീസ്. നിക്ഷേപം, വായ്പ എന്നിവയുമായി ബന്ധപ്പെട്ട രേഖകളാണ് പൊലീസ് പിടിച്ചെടുത്തത്. സഹകരണ സംഘത്തിലെ രജിസ്റ്ററുകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ തയ്യാറാകാത്തതിനെ തുടർന്നാണ് നടപടി.

Also Read; ശരീരത്തിൽ നിറയെ മുറിവുകളുമായി യുവാവ് റോഡിൽ മരിച്ച നിലയിൽ; സംഭവം എറണാകുളത്ത്

32 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ തിരുവിതാംകൂർ സഹകരണ സംഘത്തിലെ രജിസ്റ്ററുകൾ ഹാജരാക്കാൻ പലതവണ പൊലീസ് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇതേത്തുടർന്ന് കഴിഞ്ഞദിവസം പൊലീസ് നടത്തിയ റെയ്ഡിലാണ് നിക്ഷേപം വായ്പ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തത്. സംഭവത്തിൽ സംഘം മുൻ പ്രസിഡണ്ടും ബിജെപി നേതാവുമായ എം എസ് കുമാർ ഉൾപ്പെടെ 11 പേർക്കെതിരെ കേസെടുത്തിരിന്നു.

Also Read; ലഷ്‌കര്‍ ഭീകരരെ വളഞ്ഞ് സൈന്യം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം?

കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക ലഭിച്ചില്ലെന്ന് കാണിച്ച കഴിഞ്ഞ വർഷമായിരുന്നു നിക്ഷേപർ സഹകരണ വകുപ്പിനെതിരെ പരാതി നൽകിയത്. ഫോർട്ട് മെഡിക്കൽ കോളേജ് സ്റ്റേഷനുകളിലായി ഇതുവരെ 113 കേസുകളാണ് സഹകരണ സംഘത്തിനെതിരെയുള്ളത്. സഹകരണ വകുപ്പിന്റെ അന്വേഷണത്തിലും 32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു.

News Summary; The police have seized the documents of the Travancore Co-operative Society, where investment fraud of crores was committed

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News