പഞ്ചാബിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് എട്ടുകോടി കവർന്ന് മുങ്ങിയ ദമ്പതികൾ പൊലീസ് പിടിയിൽ.പഞ്ചാബ് സ്വദേശികളായ ജസ്വീന്ദര്‍ സിങ്, ഭാര്യ മന്‍ദീപ് കൗര്‍ എന്നിവരാണ് ഉത്തരാഖണ്ഡിലെ സിഖ് തീര്‍ഥാടനകേന്ദ്രമായ ഹേമകുണ്ഡ് സാഹിബിന് സമീപത്തുനിന്ന് പിടിയിലായത്.
Also Read: റീല്‍സ് എടുക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
ജൂൺ 10 നാണ് ആയുധധാരികളായ മോഷ്ടാക്കൾ ലുധിയാനയിലെ ക്യാഷ് മാനേജ്‌മെന്റ് സ്ഥാപനം കൊള്ളയടിച്ചത്.ജസ്വീന്ദര്‍ സിങും മന്‍ദീപ് കൗറുമാണ് ഈ സംഭവത്തിലെ മുഖ്യസൂത്രധാരരെന്ന് പോലീസ് പറഞ്ഞു.കവർച്ചയ്ക്ക് ശേഷം,ഓപ്പറേഷന്‍ വിജയിച്ചതിൽ ദൈവത്തിന് നന്ദി പറയാനാണ് ഇരുവരും തീര്‍ഥാടനകേന്ദ്രമായ ഹേമകുണ്ഡ് സാഹിബില്‍ എത്തിയതെന്ന് ലുധിയാന പോലീസ് കമ്മീഷണര്‍ മന്‍ദീപ് സിങ് സിദ്ദു മാധ്യമങ്ങളോട് പറഞ്ഞു.
കവർച്ചയ്ക്ക് പിന്നിൽ ജസ്വീന്ദറും മന്‍ദീപുമാണെന്ന് മനസ്സിലാക്കിയ പൊലീസ് ഇരുവരുടെയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.ഇതോടെ രാജ്യം വിടാനുള്ള പ്രതികളുടെ പദ്ധതി പാളി.ദമ്പതികൾ ഹേമകുണ്ഡ് സാഹിബിൽ ഉണ്ടെന്ന് കണ്ടെത്തിയ പൊലീസ് അവിടേക്ക് എത്തിയെങ്കിലും തിരക്കിൽ ഇവരെ കണ്ടെത്തുക എന്നത് വെല്ലുവിളിയായെന്ന് പൊലീസ് പറഞ്ഞു.തീര്‍ഥാടകരെല്ലാം മുഖംമറച്ചെത്തിയതും പൊലീസിനെ ബുദ്ധിമുട്ടിച്ചു. തുടർന്ന് ഇവരെ പിടികൂടാൻ പൊലീസ് ‘ഫ്രൂട്ടി’ കെണിയൊരുക്കുകയായിരുന്നു.
ഭക്തർക്ക് സൗജന്യമായി ജ്യൂസ് പാക്കറ്റുകൾ നൽകിയായിരുന്നു പൊലീസ് കെണി ഒരുക്കിയത്. പൊലീസിന്റെ നീക്കത്തെക്കുറിച്ച് തിരിച്ചറിയാതെ ഫ്രൂട്ടി കുടിക്കാനെത്തിയ പ്രതികൾ ഈ കെണിയിൽ പെടുകയായിരുന്നു. 21 ലക്ഷം രൂപ ദമ്പതികളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് കമ്മീഷണർ സിദ്ധു പറഞ്ഞു. കവർന്ന എട്ടുകോടിയിൽ ആറു കോടിയോളം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്സംഭവത്തിൽ ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here