നടൻ വിനായകനെതിരെ കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടി

ചലച്ചിത്ര നടൻ വിനായകനെതിരെ കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിനെ തുടർന്നാണ് നിയമോപദേശം തേടിയിരിക്കുന്നത്. എറണാകുളം നോർത്ത് പൊലീസ് ആണ് നിയമോപദേശം തേടിയത്.

Also Read: ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 19 കാരൻ അറസ്റ്റിൽ

ഫേസ്ബുക്ക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം പരാതികൾ പൊലീസിന് വ്യാഴാഴ്ച ലഭിച്ചിരുന്നു.

ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫേസ്ബുക്ക് ലൈവിൽ വിനായകൻ ഉയർത്തിയത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

Also read: ”ഇന്ത്യക്കാർ ഇനി പാസ്‌വേഡ് ഷെയർ ചെയ്യേണ്ടാ “; തീരുമാനവുമായി നെറ്റ്ഫ്ലിക്സ്

ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’’ എന്നായിരുന്നു വിനായകൻ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News