പൊലീസ് കായികമേള സമാപിച്ചു

പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലായി നടന്ന  പോലീസ് കായികമേളയുടെ സമാപനമത്സരങ്ങള്‍ കൊടുമണ്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്നു. ഇതുമായി ബന്ധപ്പെട്ട് രാവിലെ നടന്ന മാര്‍ച്ച് പാസ്റ്റില്‍ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി എസ് അജിതാബീഗം സല്യൂട്ട് സ്വീകരിച്ചു.

സമാപന ദിവസത്തെ മത്സരങ്ങള്‍ ഡി ഐ ജി ഉത്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍ മുഖ്യാതിഥിയായി. മാര്‍ച്ച് പാസ്റ്റ് എ ആര്‍ ക്യാമ്പ് അസ്സിസ്റ്റന്റ് കമണ്ടാന്റ് ആര്‍ ചന്ദ്രശേഖരന്‍ നയിച്ചു. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥര്‍ അണിനിരന്ന പ്ലറ്റൂണ്‍ ആദ്യവും, പിന്നാലെ ഡി എച്ച് ക്യൂ, സബ് ഡിവിഷനുകള്‍, ടെലി കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ പ്ലറ്റൂണുകള്‍ തുടര്‍ന്നും മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തു.

Also Read : പുന്നപ്ര വയലാർ വാർഷിക വാരാചരണം; സമാപനം കുറിച്ചുകൊണ്ടുള്ള ദീപശിഖ പ്രയാണം നാളെ

അഡിഷണല്‍ എസ് പി ആര്‍ ബിനു, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ജി സുനില്‍ കുമാര്‍, നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി ജെ ഉമേഷ് കുമാര്‍, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എ വിദ്യാധരന്‍, സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരായ എസ് അഷാദ്, ആര്‍ ജയരാജ്, ടി രാജപ്പന്‍, ജി സന്തോഷ്‌കുമാര്‍, ഇരുപോലീസ്സംഘടനകളുടെയും ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വൈകിട്ടോടെ മത്സരങ്ങള്‍ സമാപിച്ചു, വിജയികള്‍ക്ക് സമ്മാനദാനവും നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News