മയക്കുമരുന്ന് കടത്തിയ യുവാവിനെ പണം വാങ്ങി എക്‌സൈസ് ഉദ്യോഗസ്ഥന്‍ വിട്ടയച്ചതായി ആരോപണം; അന്വേഷിക്കാന്‍ പൊലീസ്

വയനാട്ടില്‍ മയക്കുമരുന്ന് കടത്തിയ യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥന്‍ വിട്ടയച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം. മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിലാണ് സംഭവം. ഇന്ന് രാവിലെ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി എത്തിയ യുവാവിനെ എക്‌സൈസ് പിടികൂടിയിരുന്നു. ഇയാളെ പിന്നീട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്‍ പണം വാങ്ങി വിട്ടയച്ചുവെന്നാണ് ഉയര്‍ന്ന ആരോപണം.

എക്‌സൈസ് ചെക്‌പോസ്റ്റില്‍ നിന്ന് മടങ്ങിയ യുവാവിനെ മുത്തങ്ങ പൊലീസ് ചെക്‌പോസ്റ്റില്‍വെച്ച് പൊലീസ് പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പണം വാങ്ങി വിട്ടയച്ച കാര്യം ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. യുവാവിന്റ മൊഴിയും പൊലീസ് രേഖപ്പെടുത്തി. വിജിലന്‍സ് ഡിവൈഎസ്പി സിബിയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടന്നു വരികയാണ്. അതേസമയം ജില്ലാ പൊലീസ് മേധാവിയും അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News