സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന ടൊവിനോയുടെ പരാതി; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

നടന്‍ ടൊവിനോ തോമസിനെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്. എറണാകുളം പനങ്ങാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.a

also read- വൈകല്യം മറികടന്ന് പിച്ചവെച്ച കുഞ്ഞു ഹര്‍ഷനെ കാണാന്‍ മന്ത്രി ആര്‍ ബിന്ദുവെത്തി

ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ടൊവിനോ പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇന്‍സ്റ്റഗ്രാം ലിങ്കും ടൊവിനോ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

also read- ജയിലർ കാണാൻ കുടുംബ സമേതം തിയേറ്ററിലെത്തി മുഖ്യമന്ത്രി

അതേസമയം 2018 എന്ന വിജയ ചിത്രത്തിന് ശേഷം നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് ടൊവിനോയുടേതായി വരാനിരിക്കുന്നത്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം, നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും, ബിജുകുമാര്‍ ദാമോദരന്റെ അദൃശ്യ ജാലകങ്ങള്‍, ജീന്‍ പോള്‍ ലാലിന്റെ നടികര്‍ തിലകം തുടങ്ങിയ ചിത്രങ്ങളാണ് ടൊവിനോയുടേതായി പുറത്തിറങ്ങാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News