വില്ലൻ ഓൺലൈൻ ഗെയിം? ; ആലുവയിലെ പതിനഞ്ചുകാരന്റെ തൂങ്ങിമരണത്തിലെ ദുരൂഹതയിൽ വിശദമായ അന്വേഷണമാരംഭിച്ച് പൊലീസ്

Online Fraud

ആലുവയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച സംഭവത്തിലെ ദുരൂഹത നീക്കാന്‍ വിശദമായ അന്വേഷണമാരംഭിച്ച് പൊലീസ്. ഓൺലൈൻ ഗെയിമിലെ സാഹസിക പ്രകടനം അനുകരിച്ചതാണ് മരണത്തിനിടയാക്കിയതെന്ന സംശയത്തെത്തുടര്‍ന്നാണ് നെടുമ്പാശ്ശേരി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Also Read; കൊടുങ്ങല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികൾ ബോധരഹിതരായത് കരോട്ടിഡ് കംപ്രഷനിലൂടെ; ഹിപ്നോട്ടിസമല്ലെന്ന് വിദഗ്ധ നിരീക്ഷണം

കഴിഞ്ഞ ദിവസമാണ് ആലുവ ചെങ്ങമനാട് കപ്രശ്ശേരിയില്‍ 15കാരന്‍ ആഗ്നലിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക് ബന്ധിച്ച്, വായ ടേപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഓൺലൈൻ ഗെയിമിലെ സാഹസികപ്രകടനം അനുകരിച്ചതാണോ മരണത്തിനിടയാക്കിയതെന്ന സംശയം ഇതോടെ ബലപ്പെട്ടു.ഈ സാഹചര്യത്തിലാണ് നെടുമ്പാശ്ശേരി പൊലീസ് വിശദമായ അന്വേഷണമാരംഭിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ആഗ്നല്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Also Read; ‘കൂടുതൽ സ്റ്റാർട്ടപ്പുകൾ ഉണ്ടാക്കാൻ കഴിയുമെന്ന് മനോരമ’, നാടിൻ്റെ വികസനത്തിന് വൻമുതൽക്കൂട്ടാകുമെന്ന് മാതൃഭൂമി’, എഐ കോൺക്ലേവിന് പ്രശംസ

മകന്‍ മൊബൈല്‍ഫോണ്‍ ധാരളമായി ഉപയോഗിച്ചിരുന്നുവെന്നും ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നതായി തനിയ്ക്കറിയില്ലെന്നും ആഗ്നലിന്‍റെ അച്ഛന്‍ ജെയ്മി പറഞ്ഞു. അതേസമയം സാഹസികപ്രകടനത്തിന് പ്രേരിപ്പിക്കുന്ന ഒരു ഗെയിം കുട്ടി ഉപയോഗിച്ച ഫോണില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതേത്തുടർന്നാണ് ഈ ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.ആഗ്നലിന്‍റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച്ച വൈകീട്ട് കപ്രശ്ശേരി ലിറ്റില്‍ ഫ്ലവര്‍ പള്ളിസെമിത്തേരിയില്‍ സംസ്കരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News