സിദ്ധാർത്ഥിന്റെ മരണം; ഹോസ്റ്റലിൽ പൊലീസ് തെളിവെടുപ്പ് നടത്തി

പൂക്കോട്‌ വെറ്ററിനറി കോളേജ്‌ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ മുഴുവൻ പ്രതികളും അറസ്റ്റിലായതോടെ തുടർ നടപടികളുമായി പൊലീസ്. പ്രതികളുമായി ക്യാമ്പസ്‌ ഹോസ്റ്റലിൽ തെളിവെടുപ്പ്‌ ആരംഭിച്ചു. സിദ്ധാർത്ഥിനെ കൂടുതൽ ആക്രമിച്ചുവെന്ന് മൊഴികളിലുള്ള സിൻജോ ജോണുമായാണ്‌ ആദ്യ തെളിവെടുപ്പ്‌. കേസിലെ മുഖ്യ പ്രതി സിന്‍ജോ ജോണ്‍സണുമായാണ് പൊലീസ് സിദ്ധാര്‍ത്ഥനെ ആക്രമിച്ച പൂക്കോട് വെറ്ററിനറി കോളേജ് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയിലെത്തി തെളിവെടുപ്പ് ആരംഭിച്ചത്.

Also Read: ട്രെയിനിലും ബസിലും വ്യോമമാർഗവും ദില്ലിയിലെത്തും; കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ

തെളിവെടുപ്പില്‍ സിദ്ധാര്‍ത്ഥനെ ആക്രമിച്ച വസ്തുക്കൾ ‍അന്വേഷണ സംഘം കണ്ടെത്തി. ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പര്‍ മുറിയിലും നടുത്തളത്തിലും ഉള്‍പ്പെടെയാണ് തെളിവെടുപ്പ് നടക്കുന്നത്. ഈ ഹോസ്റ്റല്‍ മുറിയിലും ഹോസ്റ്റലിന്‍റെ നടുത്തളത്തിലും വെച്ചാണ് സിദ്ധാര്‍ത്ഥൻ മര്‍ദനത്തിനിരയായത്.

Also Read: തിരുവനന്തപുരത്ത് ബിജെപി ആർഎസ്എസ് സംഘർഷം; തമ്മിലടി ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News