യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസ്; പരാതിക്കാരായ ഡിവൈഎഫ്ഐ നേതാക്കളുടെ മൊഴിയെടുക്കും

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ പരാതിക്കാരായ ഡിവൈഎഫ്ഐ നേതാക്കളുടെ മൊഴിയെടുക്കും. എഎ റഹീം എംപി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഇന്ന് തന്നെ മൊഴി രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് മൊഴിയെടുക്കുക. വികെ സനോജിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Also read:മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ അന്തരിച്ചു

അതേസമയം, യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് എ എ റഹീം എംപി. യൂത്ത് കോണ്‍ഗ്രസിന്റെ ഈ നടപടി തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുമെന്നും ഇതിന് മുന്നേ ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്നും റഹീം എംപി മാധ്യമങ്ങളോട് പറഞ്ഞു.

ഹാക്കര്‍മാരുടെ സഹായവും യൂത്ത്‌കോണ്‍ഗ്രസ് ഉപയോഗിച്ചിട്ടുണ്ട്. ഹാക്കര്‍മാര്‍ ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ട്. ഒരു മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് മലപ്പുറം വളാഞ്ചേരി സ്വദേശി വഴിയാണ് സേവനം തേടിയത്. പ്രൊഫഷണല്‍ ഹാക്കര്‍മാരെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇവര്‍ എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു.

Also read:വിശപ്പടക്കി അജ്ഞാതൻ; എല്ലാ തിങ്കളാഴ്ചയും പത്ത് പേർക്ക് സൗജന്യഭക്ഷണം കൊടുത്ത് കൊച്ചിയിലെ ഹോട്ടൽ

പാലക്കാടുള്ള മുന്‍ എംഎല്‍എയ്ക്കും എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനും കുറ്റകൃത്യത്തില്‍ നേരിട്ട് ബന്ധമുണ്ട്. സുനില്‍ കനു ഗോലുവിന്റെ പങ്കും അന്വേഷണ സംഘം പരിശോധിക്കണമെന്ന് റഹീം എംപി പറഞ്ഞു. സംസ്ഥാന പൊലീസ് കേസ് അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News