സിദ്ദിഖിനെ പിടികൂടാൻ വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. ഇതിനിടെ സിദ്ദിഖ് ഉണ്ടെന്നു കരുതിയ നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ നിന്നും സിദ്ദിഖ് മുങ്ങിയതായി വിവരം. ഹൈക്കോടതി സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പൊലീസ് സിദ്ദിഖിനെതിരെ ലുക്കൌട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു.
Also Read: നടൻ സിദ്ദിഖ് ഒളിവിലെന്ന് സംശയം
സമൂഹത്തില്‍ സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുവെന്ന് ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും വിധിയിൽ കോടതി പറയുന്നുണ്ട്. സിദ്ദിഖിന്റെ വാദങ്ങളെ രൂക്ഷഭാഷയിൽ കോടതി വിമർശിക്കുകയും ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here