മല്ലു ട്രാവലർ കാനഡയിൽ; ഉടൻ തിരികെയെത്താൻ പൊലീസ് നിർദേശം

പീഡനപരാതിയിൽ വ്‌ളോഗർ മല്ലു ട്രാവലർ ഷക്കീർ സുബ്ഹാനെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു.നിലവില്‍ ഇയാൾ കാനഡയിൽ ആണ്. ഷക്കീർ പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് സർക്കുലർ പുറത്ത്‌ വിട്ടിരുന്നു.

ALSO READ:ഇന്ത്യ- കാനഡ തർക്കം; രഹസ്യാന്വേഷണ ഏജൻസികൾ യോഗം ചേർന്നു

കേസിൽ പരാതിക്കാരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം വിദേശത്തുള്ള ഷക്കീറിനോട് എത്രയും വേഗം ഹാജരാകണമെന്നും നിർദേശിച്ചു. സൗദി വനിതയുടെ പീഡന പരാതിയിൽ ഷക്കീർ സുബാനെതിരെ ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണ് എറണാകുളം സെൻട്രൽ പൊലീസ്.

ALSO READ:ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അപൂർവ്വനിമിഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഷക്കീറിനെതിരെ നെടുമ്പാശ്ശേരിയടക്കമുള്ള വിമാനത്താവളങ്ങളിൽ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ നൽകി. ലുക്ക് ഔട്ട് സർക്കുലർ നൽകിയിട്ടുള്ളതിനാല്‍ തിരിച്ചെത്തുകയാണെങ്കിൽ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവച്ച് പൊലീസിനെ അറിയിക്കും. ഷാക്കിർ സുബ്ഹാനെതിരെയുള്ള നടപടി വൈകുമെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്നുമായിരുന്നു പൊലീസിന് ലഭിച്ച വിവരം. ഇതോടെ എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ഷക്കീറിനോട് പൊലീസ് നിർദേശിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News