മണിപ്പൂരിൽ രാഹുൽ ഗാന്ധിയെ തടഞ്ഞു, വാഹനവ്യൂഹത്തിന് മുന്നിൽ ബാരിക്കേഡ് വെച്ച് പൊലീസ്

വംശീയ കലാപം നടക്കുന്ന മണിപ്പൂരിൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞ് പൊലീസ്. ബിഷ്ണുപൂരിൽ വെച്ചാണ് മണിപ്പൂർ പൊലീസ് ബാരിക്കേഡ് വെച്ച് രാഹുലിനെ തടഞ്ഞത്. വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്റർ പിന്നിട്ട ശേഷമായിരുന്നു പൊലീസിന്റെ ഈ നടപടി.

ALSO READ: ആടിന് വില ഒരു കോടി;തരില്ലെന്ന് രാജു;കാരണം ഇതാണ്

രണ്ട ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് രാഹുൽ ഗാന്ധി മണിപ്പൂരിലെത്തിയത്. രാഹുൽ വന്ന സമയത്തും മണിപ്പൂരിൽ സംഘർഷം കനക്കുകയായിരുന്നു. പുലർച്ചെ കാങ്‌പോക്പി ജില്ലയിൽ വെടിവയ്പ്പ് ഉണ്ടായതായും ആളപായമില്ലെന്നും അധികൃതർ അറിയിച്ചു.

ALSO READ: ദില്ലിയിൽ കൂട്ട ബലാത്സംഗം; പതിനാറുകാരിയെ 3 പേർ ചേർന്ന് പീഡിപ്പിച്ചു

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് രാഹുലിന്റെ ദ്വിദിന സന്ദര്‍ശന പരിപാടി അറിയിച്ചത്. ഏകദേശം രണ്ട് മാസമായി മണിപ്പൂര്‍ കത്തുകയാണെന്നും ഇതൊരു മാനുഷിക ദുരന്തമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. വിദ്വേഷമല്ല, സ്‌നേഹത്തിന്റെ ശക്തിയാകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here