അസമിൽ ക്ഷേത്രദർശനത്തിന് എത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞ് പൊലീസ്

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിൽ ക്ഷേത്രദർശനത്തിന് എത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞ് പൊലീസ്. ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം സന്ദർശിക്കാൻ എത്തിയപ്പോഴാണ് രാഹുലിനെയും കോൺഗ്രസ് നേതാക്കളെയും തടഞ്ഞത്. അനുമതി നിഷേധിച്ചതിൽ രാഹുൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Also read:നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും

രാവിലെ എട്ട് മണിയോടെയാണ് രാഹുൽ ഗാന്ധിയും മുതിർന്ന നേതാക്കളും ബട്ടദ്രവ സത്രം സന്ദർശിക്കാൻ ക്യാമ്പിൽ നിന്ന് ഇറങ്ങിയത്. സത്രത്തിന് 17 കിലോമീറ്റർ അകലെ രാഹുലിനെയും സംഘത്തെയും പോലീസ് തടഞ്ഞു. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നും തടയാൻ താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് രാഹുൽ ചോദിച്ചു. ക്ഷേത്രം ആര് ദർശിക്കണമെന്ന് പ്രധാനമന്ത്രിയാാണ് തീരുമാനിക്കുന്നതന്നെും രാഹുൽ പറഞ്ഞു. ദൈവത്തിന്റെ കുത്തകവകാശം ബിജെപി ഏറ്റെടുത്തിരിക്കുന്നുവെന്നും ആരൊക്കെ ദർശനം നടത്തണമെന്ന് പ്രധാനമന്ത്രി തീരുമാനിക്കുന്ന കാലമാണ് ഇതെന്ന് സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.

Also read:‘ക്ഷേത്രം വൈകിയതിന് രാമനോട് ക്ഷമാപണം ചെയ്ത പ്രധാനമന്ത്രി നീതി വൈകിപ്പിച്ചതിന് മണിപ്പൂരിലെ സ്ത്രീകളോട് മാപ്പ് പറയുമോ?’ ബിനോയ് വിശ്വം എം പി

സ്ഥലം എംപിക്ക് പ്രവേശനം നൽകാമെന്നും രാഹുലിന് പോകാൻ സാധിക്കില്ലെന്നുമായിരുന്നു പൊലീസ് നിലപാട്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയായ ശേഷം വൈകുന്നേരം 3 മണിക്ക് സത്ര സന്ദർശനം നടത്താനാണ് ക്ഷേത്രമാനേജ്‌മെന്റ് അനുമതി നൽകിയത്. എന്നാൽ യാത്രയിന്ന് മേഘാലയിൽ എത്തേണ്ടതിനാൽ രാവിലെ സന്ദർശനത്തിന് എത്തുകയായിരുന്നു രാഹുൽ. രണ്ട് മണിക്കൂറോളം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ശേഷം രാഹുൽ ഗാന്ധി യാത്ര ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News