കളിയിക്കാവിലയിലെ ക്വാറി ഉടമയുടെ കൊലപാതകം; അന്വേഷണം ഊർജിതമാക്കി പൊലീസ്

തമിഴ്നാട് കേരള അതിർത്തിയിൽ ക്വാറി ഉടമ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കന്യാകുമാരി പൊലീസ്. കളിയിക്കാവിള പുറമേമച്ചിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം. ഇതിനൊപ്പം കൊല്ലപ്പെട്ട ദീപുവിന്റെ സുഹൃത്തുക്കളെ കുറിച്ചും അന്വേഷണം നടത്തും. കൊലപാതകത്തിന് പിന്നില്‍ ഒന്നിലേറെ പ്രതികളുണ്ടെന്നാണ് സംശയം.

Also Read: ഇന്ത്യ സഖ്യത്തിനു വേണ്ടി കൊടിക്കുന്നിൽ സുരേഷ്; ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

ദീപുവിനോട് ശത്രുതയുള്ളവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. മറ്റെവിടെയോ വച്ച് കൊലപാതകം നടത്തിയ ശേഷം റോഡരികില്‍ വാഹനം ഉപേക്ഷിച്ചതാകാമെന്ന സംശയവും പൊലീസിനുണ്ട്. തികച്ചും രഹസ്യാത്മകമായാണ് തമിഴ്നാട് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം ദീപു സോമന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മലയിന്‍കീഴിലെ വീട്ടിലെത്തിച്ചു.

Also Read: കനത്ത മഴ: മൂന്നാറില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, ദേവികുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration