ഹൈറിച്ച് കമ്പനി ഉടമകൾക്കായി വല വിരിച്ച് പോലീസ്.ഒളിവിൽ കഴിയുന്ന കമ്പനി ഉടമകളായ പ്രതാപൻ, ഭാര്യ ശ്രീന എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. അതേസമയം കമ്പനിയുടെ മറവിൽ പ്രതാപനും ഭാര്യയും തട്ടിയെടുത്ത് 1157 കോടി രൂപയെന്ന് കണക്കുകൾ ഇ ഡി പുറത്തുവിട്ടു. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ലിമിറ്റഡ് എന്ന കമ്പനിയുടെ മറവില്‍ മണിച്ചെയിന്‍ മാതൃകയില്‍ 1650 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.കമ്പനിയുടമകളായ കെ ഡി പ്രാതാപനും ഭാര്യ ശ്രീനയും ചേര്‍ന്ന് വിദേശത്തേക്ക് ഹവാലയായി 100 കോടിയില്‍പ്പരം രൂപ കടത്തിയതായും കണ്ടെത്തിയിരുന്നു. ഹവാല ഇടപാടിനെക്കുറിച്ചാണ് ഇ ഡി പ്രധാനമായും അന്വേഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി ദമ്പതികളുടെ സ്ഥാപനത്തിലും വീട്ടിലും റെയ്ഡ് നടത്താനെത്തിയപ്പോഴാണ് ഇരുവരും മുങ്ങിയത്. ഒളിവില്‍ തുടരുന്ന ദമ്പതികള്‍ക്കായി സംസ്ഥാനത്തിനകത്തും പുറത്തും വലവിരിച്ചിരിക്കുകയാണ് പൊലീസ്.
Also Read: ഹജ്ജ് തീർത്ഥാടനം; കരിപ്പൂർ വഴി പോകുന്നവർക്ക് ഇരട്ടി തുക നൽകേണ്ടി വരും
ഇതിനിടെ ഇവര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കൊച്ചിയിലെ പി എം എല്‍ എ കോടതി ഈ മാസം 30ന് പരിഗണിക്കുന്നുണ്ട്. അതേ സമയം ക്രിപ്റ്റോ കറന്‍സി ഒ ടി ടി എന്നിവയുടെ പേരില്‍ 1157 കോടിരൂപയുടെ തട്ടിപ്പ് ഇരുവരും ചേര്‍ന്ന് നടത്തിയെന്നാണ് ഇ ഡിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ സമാഹരിച്ച പണത്തില്‍ 500 കോടിയോളം രൂപ ക്രിപ്റ്റോ കറന്‍സി വഴിയാണെന്നാണ് കണ്ടെത്തല്‍. ഒരു എച്ച് ആര്‍ ക്രിപ്റ്റോയുടെ മൂല്യം രണ്ടുഡോളറാണ്.ബേസിക്, പ്രീമിയം എന്നിങ്ങനെ തരം തിരിച്ച് ആയിരക്കണക്കിന് പേരില്‍ നിന്ന് ഇവര്‍ ക്രിപ്റ്റോ കറന്‍സി വഴി പണം സമാഹരിച്ചതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഹൈറിച്ച് ഗ്രൂപ്പിന്‍റെ ഒടിടി പ്രത്യക്ഷപ്പെടുന്നത്.
Also Read: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സിപിഐഎം സഹായം നൽകും
പുത്തന്‍പടങ്ങളടക്കം റിലീസ് ചെയ്ത് സബ്സ്ക്രൈബേഴ്സിനെ ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. ഇതിന്‍റെ പേരില്‍ നിരവധി പേരില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വീതം നിക്ഷേപം വാങ്ങിയായിരുന്നു തട്ടിപ്പെന്നും കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, മണി ചെയിന്‍ എന്നിവയ്ക്കു പുറമെ ഹൈറിച്ച് ഉടമകള്‍ ഇത്തരത്തില്‍ കോടികള്‍ തട്ടിയെടുത്ത മുഴുവന്‍ ഇടപാടുകളെക്കുറിച്ചും വിശദമായി അന്വേഷിച്ചുവരികയാണ് ഇ ഡി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here