പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എ എ പി മാർച്ച്; പ്രതിഷേധക്കാരെ വലിച്ചിഴച്ച് പൊലീസ്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ എഎപി പ്രവർത്തകരോട് കടുത്ത നടപടികളുമായി ദില്ലി പൊലീസ്. പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. സ്ത്രീകളെയുൾപ്പടെ റോഡിലൂടെ വലിച്ചിഴച്ചു. പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോദ് സിങ് അറസ്റ്റിലായി. നൂറുകണക്കിന് എ എ പി പ്രവർത്തകരാണ് പട്ടേൽ ചൗക്കിലേക്ക് എത്തിയത്.

Also Read: ചാലക്കുടിക്ക് അവിസ്മരണീയമായ ഒരു വികസന കാലം സമ്മാനിച്ച എം.പി ആയിരുന്നു ഇന്നസെൻ്റ്: ഓർമ്മകൾ പങ്കുവച്ച് മാധ്യമപ്രവർത്തകൻ സേതുരാജ് ബാലകൃഷ്ണൻ

മാര്‍ച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ലെങ്കിലും മാര്‍ച്ചുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു പ്രവർത്തകരുടെ തീരുമാനം. ദില്ലി പട്ടേല്‍ ചൗക്ക് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തുഗ്ലക്ക്, സഫ്ദര്‍ജംഗ്, കെമാല്‍ അതാതുര്‍ക്ക് റോഡുകളില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് ന്യൂ ദില്ലി മേഖലയിൽ ഒരുക്കിയിരിക്കുന്നത്.

Also Read: ഇന്നസെൻ്റേട്ടൻ്റെ കളിതമാശകളുടെ ഓളമില്ലാതെ ഒരു തെരഞ്ഞെടുപ്പങ്കം മുറുകുകയാണ്: മന്ത്രി ആർ ബിന്ദു

അതേസമയം കെജ്‍രിവാളിനെ ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്റ്റിൽ പ്രതിഷേധിച്ച് പ്രൊഫൈൽ പിക്ചര്‍ ക്യാമ്പയിനുമായി എഎപി രംഗത്തെത്തി. മോദി കാ സബ്സാ ബടാ ഡര്‍ കെജ്‍രിവാൾ (മോദിയുടെ ഏറ്റവും വലിയ പേടി കെജ്രിവാൾ) എന്ന ഹാഷ് ടാഗോടെയാണ് പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയത്. എഎപി നേതാക്കളും പ്രവർത്തകരും സാമൂഹിക മാധ്യമങ്ങളിൽ പുതിയ ചിത്രം പോസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News