ചടയമംഗലത്ത് ആളുമാറി യുവാവിനേയും ഭാര്യയേയും മര്‍ദിച്ചു; എസ് ഐയ്ക്കും ഗുണ്ടകള്‍ക്കുമെതിരെ കേസ്

police

കൊല്ലം ചടയമംഗലത്ത് ആളുമാറി യുവാവിനേയും ഭാര്യയേയും മര്‍ദ്ദിച്ച സംഭവത്തില്‍ എസ് ഐയ്ക്കും ഗുണ്ടകള്‍ക്കുമെതിരെ കേസ്. കാട്ടാക്കട എസ് ഐ മനോജ്, ഒപ്പമുണ്ടായിരുന്ന മൂന്ന് ഗുണ്ടകള്‍, ഒരു പോലീസുകാരന്‍ എന്നിവര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

വധക്കേസിലെ പ്രതിയെ അന്വേഷിച്ച് ഗുണ്ടകളുമായി എത്തിയ എസ്.ഐ മനോജ് ദളിത് യുവാവിനേയും ഭാര്യയേയും ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് പരാതി. കൊട്ടാരക്കര ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Also Read : വിദ്യാർഥികളെ കയറ്റാതെ പോയ സ്വകാര്യബസ് ജീവനക്കാർക്ക് ഇമ്പോസിഷൻ നൽകി പൊലീസ്

വധക്കേസിലെ പ്രതിയെ അന്വേഷിച്ച് എത്തിയ സംഘം ദമ്പതികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ചടയമംഗലം സ്വദേശികളായ സുരേഷ്, ഭാര്യ ബിന്ദു എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News