അവയവക്കടത്ത് കേസ്; പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും

അവയവക്കടത്ത് കേസ് പ്രതി സാബിത്ത് നാസറിനെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. റിമാന്‍ഡിലായ പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.പാലക്കാട് തിരുനെല്ലായി സ്വദേശിയ്ക്കു പുറമെ കൂടുതല്‍ മലയാളികളെ അവയവ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ് പൊലീസ്.

ALSO READ: ‘കോടാനുകോടി പേരുകളുണ്ട് മലയാളിക്കിടാനായിട്ട്, എന്നിട്ടും എന്തുകൊണ്ട് ഈയൊരു മനുഷ്യന് മോഹൻലാലെന്ന് പേരിട്ടു എന്ന് ചിന്തിച്ചിട്ടുണ്ടോ?’; ശ്രദ്ധനേടി ഫേസ്ബുക് പോസ്റ്റ്
ഇറാനിലേക്ക്‌ അവയക്കടത്ത്‌ നടത്തിയതിന്‌ അറസ്‌റ്റിലായ തൃശൂർ വലപ്പാട്‌ സ്വദേശി സാബിത്ത് നാസറിനെ തിങ്കളാഴ്ച്ചയാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി നെടുമ്പാശ്ശേരി പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.അവയവക്കടത്തുമായി ബന്ധപ്പെട്ട് ഇറാനിലെത്തിച്ച 20 പേരില്‍ ഒരാള്‍ പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറാണെന്ന്‌ സാബിത്ത്‌ വെളിപ്പെടുത്തിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഷമീറിനെ അന്വേഷിച്ച് പൊലീസ് പാലക്കാട് എത്തിയെങ്കിലും പാസ്പോര്‍ട്ടുമായി ഇയാള്‍ ഒരു വര്‍ഷം മുമ്പ് തന്നെ നാട് വിട്ടെന്ന വിവരമാണ് കിട്ടിയത്.

കൂടുതൽ മലയാളികൾ ഇരകളാക്കപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ പുറമെ ആന്ധ്ര, കർണാടക, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നടക്കം ആളുകളെ ഇറാനിൽ എത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും അന്താരാഷ്ട്രതലത്തിലും വ്യാപിച്ച്‌ കടക്കുന്നതാണ്‌ സാബിത്ത്‌ ഉൾപ്പെടെുന്ന അവയവദാന റാക്കറ്റെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ ഹൈദരാബാദ്‌ കേന്ദ്രീകരിച്ചാണ്‌ സംഘത്തിന്റെ പ്രവർത്തനം. വൃക്കനൽകാൻ നൽകാൻ തയ്യാറുള്ളവരെ കണ്ടെത്തുന്നതടക്കം ഈ സംഘത്തിലുള്ളവരാണ്‌. കുവൈറ്റിൽ എത്തിച്ച ശേഷമാണ്‌ ഇവരെ ഇറാനിലേക്ക്‌ കൊണ്ടുപോയിരുന്നത്.സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം അവയവദാനത്തിന് ഇറങ്ങുകയും പിന്നീട് താന്‍ ഏജന്‍റായി മാറിയെന്നും സാബിത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ കസ്‌റ്റഡിയിൽ എടുത്ത്‌ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ അവയക്കടത്തിന്റെ പൂർണവിവരങ്ങൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ അന്വേഷണ സംഘം.

ALSO READ: മഴക്കാലമാണ്; വാഹനങ്ങള്‍ ഓടിക്കുന്നവർക്ക് സുരക്ഷിത യാത്രക്കായി മുന്നറിയിപ്പുമായി കേരള പൊലീസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News