കൊയിലാണ്ടി പി വി സത്യനാഥന്‍ കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി അഭിലാഷാണ് പ്രതി. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. 2024 ഫെബ്രുവരി 22 നാണ് സിപിഐഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി സത്യനാഥനെ കൊലപ്പെടുത്തിയത്.കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
ALSO READ: മദ്യം വില്‍ക്കാന്‍ ബിവറേജസില്‍ കമ്മിഷന്‍; വിജിലന്‍സ് പിടികൂടിയത് ലക്ഷങ്ങള്‍
സി.പി.ഐ.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന പി.വി. സത്യനാഥന്‍ കൊലകേസില്‍ 2000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് കുറ്റപത്രം പറയുന്നു. 302 വകുപ്പു പ്രകാരമാണ് കുറ്റം ചുമത്തിയത്. 125 ഓളം തൊണ്ടി മുതല്‍ ശേഖരിച്ചു. 157 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി, സാങ്കേതിക തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രതി അഭിലാഷിന്റെ ശബ്ദ സന്ദേശങ്ങള്‍ തിരുവനന്തപുരം ഫോറന്‍സിക്ക് ലാബില്‍ എത്തിച്ചാണ് പരിശോധിച്ചത്. സംഭവം നടന്ന് 82 ദിവസത്തിനകമാണ് കൊയിലാണ്ടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
ALSO READ: മണിമലയാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
വടകര ഡിവൈഎസ്പി കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പതിനാലംഗ സംഘമാണ് കേസ് അന്വേഷിച്ചത്. 2024 ഫെബ്രുവരി 22ന് രാത്രി പത്തുമണിയോടെ പെരുവട്ടൂര്‍ ചെറിയപ്പുറം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെയാണ് പി.വി. സത്യനാഥനെ കൊലപ്പെടുത്തിയത്. സംഭവ ശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here