തൃശൂരിൽ വീണ്ടും പോലീസുകാരന്റെ ആത്മഹത്യ

തൃശൂരിൽ വീണ്ടും പോലീസുകാരൻ ആത്മഹത്യ ചെയ്തു. തൃശൂർ സിറ്റി കൺട്രോൾ റൂമിലെ ഡ്രൈവറും സിവിൽ പൊലീസ് ഓഫീസറുമായ ചേർപ്പ് പെരുമ്പിള്ളിശ്ശേരി ആറ്റുപുറത്ത് വീട്ടിൽ ആദിഷ് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. പെരുമ്പിള്ളിശ്ശേരിയിലെ വീട്ടിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിഷിന്റെ പിതാവും പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിൽ തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായിരുന്ന കൊല്ലം സ്വദേശി ഗീതു കൃഷ്ണൻ ഓഫീസിലെ മെസിനോട് ചേർന്നുള്ള വിശ്രമ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.

Also Read; ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ യുവാവ് തൂങ്ങിമരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News