ഗുരുപ്രസാദിന് സാമ്പത്തിക പ്രശ്ങ്ങളുണ്ടായിരുന്നുവെന്ന് ഭാര്യയുടെ മൊഴി; മരണം ആത്മഹത്യയാകാമെന്ന് പ്രാഥമിക നിഗമനം

guruprasad

കന്നട സംവിധായകൻ ​ഗുരുപ്രസാദ് കടബാധ്യത മൂലം ആത്മഹത്യ ചെയ്തതാകാമെന്ന സംശയത്തിലാണ് പൊലീസ്. ​ഗുരുപ്രസാദിനെ സാമ്പത്തികമായ പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്ന് ഭാര്യ മൊഴി നൽകിയെന്നും പൊലീസ് വ്യക്തമാക്കി. ഇക്കാരണമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്.

അപ്പാർട്ട്മെന്റിനുള്ളിൽ ആരും നുഴഞ്ഞുകയറിയതായി സൂചനകളില്ല. വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഗുരുപ്രസാദ് സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്നും സിനിമാനിര്‍മാണവുമായി ബന്ധപ്പെട്ട് കടബാധ്യതയുണ്ടായിരുന്നുവെന്നും ഭാര്യ സൂചിപ്പിച്ചിട്ടുണ്ട്. ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read; കുഴല്‍പ്പണ കേസിലെ മൊഴി പരിശോധിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സമയം കിട്ടാത്തത് ജോലിത്തിരക്ക് കൊണ്ടായിരിക്കുമല്ലേ? പരിഹസിച്ച് മന്ത്രി പി രാജീവ്

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം ഒക്‌ടോബർ 25 -നാണ് ഭാര്യ സുമിത്ര അവസാനമായി ഗുരുപ്രസാദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. എന്നാൽ ഫോൺ അറ്റൻഡ് ചെയ്തില്ല. നവംബര്‍ 3 ഞായറാഴ്ച അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന ജയറാം എന്നയാള്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന കാര്യം ഭാര്യയെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് വാതില്‍ പൊളിച്ച് പരിശോധിച്ചപ്പോഴാണ് ഗുരുപ്രസാദിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതുവരെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും എസ്പി സികെ ബാബ മാധ്യമങ്ങളോട് വ്യക്തമാക്കി.

Also Read; ഭാര്യയ്ക്ക് മുന്നിൽവെച്ച് ‘അങ്കിൾ’ എന്ന് വിളിച്ചു; ഭോപ്പാലിൽ തുണിക്കട ഉടമയെ ക്രൂരമായി മർദിച്ച് യുവാവും കൂട്ടുകാരും

ഗുരുപ്രസാദ് സംവിധാനം ചെയ്ത രംഗനായക എന്ന ചിത്രത്തിന് ബോക്സോഫീസില്‍ വലിയ പരാജയം നേരിടേണ്ടി വന്നിരുന്നു. അടുത്തിടെ ​ഗുരുപ്രസാദ് വീണ്ടും വിവാഹിതനായി. അഡേമ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നതിനിടെയായിരുന്നു മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News