ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കം; പൊലീസ് സംഘം എറണാകുളം മഴുവന്നൂര്‍ പള്ളിയില്‍ തുടരുന്നു

ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ പൊലീസ് സംഘം എറണാകുളം മഴുവന്നൂര്‍ പള്ളിയില്‍ തുടരുന്നു. പള്ളി ഏറ്റെടുത്തു ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാനുള്ള കോടതിയില്‍ വിധിയില്‍ നടപടിയുണ്ടാകാന്‍ സാധ്യത. പ്രാര്‍ത്ഥനയ്ക്കായി എത്തിയ വിശ്വാസികള്‍ പ്രതിഷേധവുമായി പള്ളിയില്‍ തുടരുകയാണ്.

ALSO READ: ഗതികേട് മുതലാക്കുമ്പോള്‍ മനുഷ്യനാണെന്ന് മറക്കരുത്; അതിഥി തൊഴിലാളിയ്ക്കു താമസിക്കാന്‍ പട്ടിക്കൂട് നല്‍കിയ വീട്ടുടമയ്‌ക്കെതിരെ പൊലീസ് കേസ്

പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി യാക്കോബായ വിഭാഗം രംഗത്തെത്തിയത്. പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടു നല്‍കില്ലെന്ന് യാക്കോബായ വിഭാഗം അവകാശപ്പെട്ടു. വിധി നടപ്പാക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദേശ പ്രകാരം പള്ളി ഏറ്റെടുക്കാന്‍ പൊലീസ് എത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration