തൃശൂരിൽ എംഡിഎംഎയും, കഞ്ചാവും, ഹാഷിഷ് ഓയിലുമായി കുപ്രസിദ്ധ ഗുണ്ട പൊലീസ് പിടിയിലായി. മാള സ്വദേശി വിശാൽ ആണ് പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും വാടാനപ്പള്ളി പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ALSO READ: നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്; ഉടായിപ്പ് കാണിച്ചാൽ പണി വരുവേ…
തളിക്കുളം ഹൈസ്കൂൾ പരിസരത്തു നിന്നുമാണ് വിശാൽ പിടിയിലായത്. 75 ഗ്രാം എംഡിഎംഎ, മൂന്നര കിലോ കഞ്ചാവ്, മൂന്നു ഗ്രാം ഹഷിഷ് ഓയിൽ എന്നിവ പിടിയിലായ സമയം വിശാലിന്റെ കൈവശം ഉണ്ടായിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ഡാൻസാഫ് സംഘം ഏറെ നാളായി നടത്തി വരുന്ന അന്വേഷണത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. തൃശൂരിലെ തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്ക് മയക്കുമരുന്നു വിൽപന നടത്തുന്ന മൊത്ത കച്ചവടക്കാരെ ലക്ഷ്യമിട്ടാണ് പ്രതി എംഡിഎംഎയും, കഞ്ചാവും കൊണ്ടുവന്നത്.
ALSO READ: ‘ഇന്ത്യയിലെ മറ്റൊരു തുറമുഖത്തിലും ഇല്ലാത്ത സാങ്കേതിക സംവിധാനമാണ് വിഴിഞ്ഞത്തുള്ളത് ‘: കരണ്‍ അദാനി
ലഹരി മരുന്നു കൈമാറുന്നതിന്നായി കാത്തു നിൽക്കുമ്പോഴാണ് തൃശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും വാടാനപ്പള്ളി പൊലീസും ചേർന്ന് പ്രതിയെ പിടികൂടിയത്. വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനിൽ നേരത്തേ ഏഴു കിലോ ഹാഷിഷ് ഓയിൽ പിടികൂടിയ കേസിലെ മുഖ്യപ്രതി കൂടെയാണ് ഇയാൾ. ഈ കേസിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെയാണ് എംഡിഎംഎയുമായി പിടിയിലാവുന്നത്. മാള പൊലീസ് സ്റ്റേഷൻ റൗഡിയും, നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയുമാണ് വിശാൽ. തൃശൂർ എറണാകുളം മേഖലയിൽ മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരിൽ പ്രധാനിയാണ് ഇയാളെന്ന് സൂചനയുണ്ട്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ്മയുടെ നിർദേശ പ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി, സന്തോഷ് കുമാർ വാടാനപ്പള്ളി ഇൻസ്പെക്ടർ ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here