വ്യാജ വീഡിയോ കേസ്, നൗഫലിനെ ഇന്ന് ചോദ്യം ചെയ്യും

വ്യാജ വീഡിയോ കേസിൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, പെൺകുട്ടിയുടെ അമ്മ എന്നിവരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ഇന്ന് ഹാജരാകാൻ ഇരുവർക്കും അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകിയിരുന്നു. നൗഫലാണ് വ്യാജ വീഡിയോ ചിത്രീകരിച്ചത്.

ബുധനാഴ്ച ഹാജരാകാതിരുന്ന ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അടുത്ത ദിവസം ചോദ്യം ചെയ്യും. അസുഖം കാരണം എത്താൻ കഴിയില്ലെന്ന് ഇവർ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയ ആദ്യ പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അന്വേഷണസംഘം മുംബൈയിലെത്തിയാണ് പെൺകുട്ടി, മാതാപിതാക്കൾ എന്നിവരുടെ മൊഴിയെടുത്തത്. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണർ വി സുരേഷിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News