വ്യാജ രേഖ ചമച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന പരാതില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കോട്ടയത്താണ് സംഭവം നടന്നത്. തലപ്പലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ എം. ജെ സെബാസ്റ്റ്യനെതിരെയാണ് കേസെടുത്തത്. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ബിജു തോമസ് ആണ് സെബാസ്റ്റ്യനെതിരെ പരാതി നല്‍കിയത്. ബിജുവിന്റെ വസ്തു ഉപയോഗിച്ച് ബാങ്ക് പ്രസിഡന്റായ സെബാസ്റ്റ്യന്‍ 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
Also Read-‘ബിജെപി ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടി’; മിസോറാം ബിജെപി ഉപാധ്യക്ഷന്‍ രാജിവെച്ചു
പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായി ബിജു തോമസും സെബാസ്റ്റിയനും വസ്തു പണയപ്പെടുത്തി ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിരുന്നു. ബിജു തോമസിന്റെ വസ്തുവാണ് പണയപ്പെടുത്താനായി ഉപയോഗിച്ചത്. ഈ വിധത്തില്‍ 45 ലക്ഷം രൂപ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തതായാണ് ബിജു തോമസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ചില രേഖകളില്‍ ഒപ്പിട്ട് സെബാസ്റ്റ്യന് നല്‍കി. ഇങ്ങനെ നല്‍കിയ രേഖ ഉപയോഗിച്ച് താന്‍ അറിയാതെ സെബാസ്റ്റിയന്‍ തന്റെ വസ്തുവിന്മേല്‍ 25 ലക്ഷം രൂപ കൂടി വകമാറ്റിയെന്നും ബിജു തോമസ് ആരോപിക്കുന്നു.
Also Read- ബൈക്കില്‍ എഴുന്നേറ്റ് നിന്നും ചാടിയും യുവതിയുടെ അഭ്യാസ പ്രകടനം; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
ബാങ്ക് പ്രസിഡന്റിന്റെ സ്വാധീനം ഉപയോഗിച്ചാണ് സെബാസ്റ്റിയന്‍ തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ 25 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയെന്നും ബിജു തോമസ് പറയുന്നു. സെബാസ്റ്റ്യനെതിരെ സമാനമായ കേസുകളുണ്ട്. ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ മൂന്നിലേറെ പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here