അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി; കൃഷ്ണകുമാറിനെതിരെ കേസ്

മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവുമായ കൃഷ്ണകുമാറിനെതിരെ കേസെടുത്തു. കെപിസിസി ആസ്ഥാനത്തുവച്ച് കൃഷ്ണകുമാര്‍ അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് സുനിതാ വിജയന്റെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെപിസിസി ആസ്ഥാനത്തുവച്ച് ഡിസിസി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് സുനിത വിജയന്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. കൃഷ്ണ കുമാര്‍ തന്നെ വിളിച്ചത് കേട്ടാല്‍ അറയ്ക്കുന്ന തെറിയാണെന്നും സുനിത വിജയന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴും വേട്ടക്കാര്‍ക്കൊപ്പാണെന്നും ജെബി മെത്തര്‍ വാലാട്ടിപ്പക്ഷിയാണെന്നും സുനിത വിജയന്‍ ആരോപിച്ചിരുന്നു. സുനിത വിജയന്റെ വിശദമായ മൊഴിയെടുത്ത പൊലീസ് കേസെടുക്കുകയായിരുന്നു.

മഹിളാ കോണ്‍ഗ്രസ് ഭാരവാഹി തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് പുറത്തുവന്ന വിവരം. രമേശ് ചെന്നിത്തല വിഭാഗം നേതാവ് സുനിതാ വിജയനെയാണ് മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ പദവിയില്‍ പരിഗണിച്ചിരുന്നത്. ബിന്ദുകൃഷ്ണ ഇടപെട്ട് ഇത് വെട്ടിയെന്നാണ് ആരോപണം. പദവിയില്‍ പരിഗണിക്കില്ലെന്ന് കൃഷ്ണകുമാര്‍ വെല്ലുവിളിച്ചൂവെന്നും സുനിത വിജയന്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News