വയോധികയേയും മകനേയും മര്‍ദിച്ച സംഭവം: ധര്‍മ്മടം എസ്എച്ച്ഒയ്‌ക്കെതിരെ കേസ്

മകനേയും ജാമ്യത്തിലിറക്കാനെത്തിയ അമ്മയേയും മര്‍ദിച്ച സംഭവത്തില്‍ ധര്‍മ്മടം എസ്എച്ച്ഒയ്‌ക്കെതിരെ കേസ്. വയോധികയുടെ പരാതിയില്‍ ധര്‍മ്മടം പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ എസ്എച്ച്ഒ കെ.വി സ്മിതേഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിഷു ദിവസമായ ശനിയാഴ്ചയാണ് സംഭവം നടന്നത്. മമ്പറം കീഴത്തൂരിലെ ബിന്ദു നിവാസില്‍ കെ. സുനില്‍ കുമാറും കുടുംബവുമാണ് പൊലീസ് അതിക്രമത്തിന് ഇരയായത്. സുനില്‍കുമാറിനെ കാണാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ അമ്മ രോഹിണിയെ പൊലീസ് അസഭ്യം പറയുകയും തള്ളിയിടുകയും ചെയ്തതായാണ് ആരോപണം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ക്രൂരമായി മര്‍ദിച്ചതായി രോഹിണി ആരോപിച്ചിരുന്നു. എലിയെ തൂക്കിപ്പിടിക്കുന്നതുപോലെ പിടിച്ച് പുറത്തു ലാത്തികൊണ്ട് കുത്തിയെന്നാണ് രോഹിണിയുടെ ആരോപണം. കൂടെയുണ്ടായിരുന്ന മകളുടെ കൈയില്‍ ലാത്തികൊണ്ട് പൊലീസ് ഉദ്യോഗസ്ഥന്‍ അടിച്ചതായും ആരോപണമുണ്ട്. രോഹിണി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്എച്ച്ഒയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

ഇന്‍സ്‌പെക്ടറുടെ പരാക്രമ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ടീഷര്‍ട്ടും മുണ്ടും ധരിച്ച ഇന്‍സ്‌പെക്ടര്‍ കൈയില്‍ ലാത്തിയുമായി ആക്രോശിക്കുന്നതും യുവാവിനെ മര്‍ദിക്കുന്നതും ദൃശ്യത്തിലുണ്ട്. നിലത്തുവീണ വയോധികയെ എഴുന്നേല്‍പ്പിക്കാന്‍ വനിത പൊലീസും ബന്ധുക്കളും ശ്രമിക്കുന്നതും ഇന്‍സ്‌പെക്ടര്‍ ഇവര്‍ക്കു നേരെ കയര്‍ക്കുന്നതും പ്രചരിക്കുന്ന ദൃശ്യത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News