ശ്രീലേഖ മിത്രയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ നടപടി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Case against Ranjith

ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തു. കടവന്ത്രയിലെ ഫ്‌ളാറ്റിൽ വച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ശ്രീലേഖയുടെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിന്മേലാണ് നടപടിയുണ്ടായിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പായ IPC 354 പ്രകാരം എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Also Read; ബിനാമി അക്കൗണ്ടുകളിലൂടെ സ്വര്‍ണം പണയപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ക്കായി തിരച്ചില്‍ വ്യാപകമാക്കി പൊലീസ്, കേസില്‍ തമിഴ്‌നാട് പൊലീസിന്റെയും സഹായം തേടും

സംവിധായകൻ രഞ്ജിത് മോശമായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിലാണ് എറണാകുളം നോർത്ത് പോലീസ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 354 , 354 B എന്നീ ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസ്. സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ആയിരിക്കും കേസിൽ തുടർനടപടി സ്വീകരിക്കുക.

Also Read; ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. വി.എസ്. ചന്ദ്രശേഖരനെതിരെ വെളിപ്പെടുത്തലുമായി നടി മിനു മുനീര്‍; ആരോപണ മുനയിലായത് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ വിശ്വസ്തന്‍

കടവന്ത്രയിൽ ഫ്ലാറ്റിൽ വച്ച് രഞ്ജിത് മോശമായി പെരുമാറി എന്നാണ് പരാതി. പാലേരി മാണിക്യം സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയായിരുന്നു സംഭവം. രഞ്ജിത് തൻ്റെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിക്കുകയായിരുന്നു. ഇത് സംബന്ധിച്ച പരാതി ശ്രീലേഖ മിത്ര കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയിലായി അയച്ചിരുന്നു. തുടർന്നാണ് മണിക്കൂറുകൾക്കകം കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News