വ്യാജവാര്‍ത്ത; പി.വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയില്‍ ‘മറുനാടന്‍ മലയാളി’ക്കെതിരെ കേസ്

നിരന്തരമായി വ്യാജവാര്‍ത്ത നല്‍കുന്നുവെന്ന പി.വി ശ്രീനീജിന്‍ എംഎല്‍എയുടെ പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിനെതിരെ കേസ്. മറുനാടന്‍ മലയാളിക്കെതിരെ എളമക്കര പൊലീസ് കേസെടുത്തതായി പി.വി ശ്രീനിജിന്‍ എംഎല്‍എ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Also Read- “നിന്നെ ഞാന്‍ താ‍ഴെയിറക്കും”: മറുനാടന്‍ മലയാളിയുടെ ഓഫീസിന് മുന്നില്‍ പി.വി അന്‍വര്‍ എംഎല്‍എ

മറുനാടന്‍ മലയാളിക്കെതിരെ ഇന്നലെയാണ് ശ്രീനിജിന്‍ എംഎല്‍എ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിന്‍ എംഎല്‍എ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആസൂത്രിതമായ അജണ്ടയുടെ ഭാഗായാണ് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും ശ്രീനിജിന്‍ എംഎല്‍എ ആരോപിച്ചിരുന്നു.

Also Read- അപകീര്‍ത്തീകരമായ വാര്‍ത്തകള്‍ ഉടന്‍ പിന്‍വലിക്കണം, ഇല്ലെങ്കില്‍ മറുനാടന്‍ ചാനല്‍ സസ്പെന്‍ഡ് ചെയ്യാന്‍ യൂട്യൂബിന് കോടതി നിര്‍ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News