കേന്ദ്രസഹമന്ത്രി കൗശല്‍ കിഷോറിന്റെ മകനെതിരെ ആയുധ നിയമപ്രകാരം കേസ്. വികാസ് കിഷോറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മന്ത്രിയുടെ ലക്‌നൗവിലെ വീട്ടില്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി.
also read- ‘സനാതന ധര്‍മം മലേറിയയും ഡെങ്കിപ്പനിയും പോലെ; ഉന്മൂലനം ചെയ്യണം’: ഉദയനിധി സ്റ്റാലിന്‍
വികാസിന്റെ പേരിലുള്ള തോക്ക് ഉപയോഗിച്ചാണ് യുവാവിനെ മറ്റൊരാള്‍ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു. കൊലക്കേസില്‍ വികാസിന്റെ മൂന്ന് സുഹൃത്തുക്കളാണ് പ്രതികള്‍. വീട്ടില്‍ സംഘടിപ്പിച്ച സല്‍ക്കാരത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here