പൊലീസുകാര്‍ തന്നെ ഇങ്ങനെയായാല്‍; കാല്‍നട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച് പൊലീസ് വാഹനം

houston-police

കുട്ടികളുടെ മുന്നില്‍വെച്ച് 41കാരിയെ ഇടിച്ചുതെറിപ്പിച്ച് പൊലീസ് വാഹനം. അമേരിക്കയിലെ ഹൂസ്റ്റണ്‍ പൊലീസിൻ്റെ വാഹനമാണ് അപകടമുണ്ടാക്കിയത്. ഡാഷ്‌ക്യാം വീഡിയോ പൊലീസ് പുറത്തുവിട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. സെപ്റ്റംബര്‍ 19നായിരുന്നു സംഭവം നടന്നത്.

ഡാഷ്‌ക്യാമിനൊപ്പം പൊലീസിൻ്റെ ബോഡി ക്യാമറ വീഡിയോയും പരസ്യമാക്കിയിട്ടുണ്ട്. ഡിസയര്‍ പൂള്‍ എന്ന സ്ത്രീ തന്റെ മകനും മകള്‍ക്കുമൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് പാഞ്ഞെത്തിയ പൊലീസ് വാഹനം ഇടിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവം. അതേസമയം, തെരുവിന്റെ നടുവിലുള്ള ഐലൻഡില്‍ നാലാമതൊരാൾ നില്‍ക്കുന്നത് കാണാം.

Read Also: യുകെയിൽ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ 50 വയസ്സുകാരന് ജീവപര്യന്തം

പൈന്‍മോണ്ടിനടുത്തുള്ള അന്റോയ്നിലൂടെ യാത്ര ചെയ്യവേയായിരുന്നു ഇത്. ഷെല്‍ബി കെന്നഡി, ജോഷ്വ റോസാലെസ് എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷെൽബിയാണ് വാഹനം ഓടിച്ചിരുന്നത്. ഇടിക്കുന്നത് കണ്ട് ഷെൽബി നിലവിളിക്കുന്നത് കേൾക്കാം. യുവതി ഒഴികെ എല്ലാവരും ചാടിമാറിയതിനാൽ രക്ഷപ്പെട്ടു. കെന്നഡിയുടെ ബോഡി ക്യാമറ വീഡിയോയിൽ കുട്ടികള്‍ പൊലീസുകാരെ നോക്കി കരയുന്നത് കാണാം. രണ്ട് ഉദ്യോഗസ്ഥരും സിപിആര്‍ നല്‍കാന്‍ ശ്രമിക്കുകയും അപകടസ്ഥലത്തേക്ക് ആംബുലന്‍സിനെ വിളിക്കുകയും ചെയ്തു. എന്നാൽ, യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here