നിഖില്‍ തോമസ് പ്രതിയായ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണ സംഘം കലിംഗയിലേക്ക്. നിഖില്‍ തോമസില്‍ നിന്ന് കണ്ടെടുത്ത സര്‍ട്ടിഫിക്കറ്റുകള്‍ അവിടെ എത്തിച്ച് പരിശോധിക്കുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം.
Also Read- ഷഫീറിന്റെ വെളിപ്പെടുത്തല്‍; വ്യാജ തെളിവുണ്ടാക്കിയതിന് കെ. സുധാകരനെതിരെ കേസെടുക്കണമെന്ന് സിപിഐഎം
കൂടാതെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച കലിംഗയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച അന്വേഷണവും നടത്തും. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ കലിംഗയില്‍ എത്തി നിഖില്‍ തോമസ് അവിടെ പഠിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു.
കഴിഞ്ഞ ദിവസം പിടിയിലായ കേസിലെ മുഖ്യപ്രതി റിയോണ്‍ എജുവിംഗ് ഉടമ ആലുവ പൂക്കാട്ടുപടി തണലില്‍ സജു എസ് ശശിധരനേയും റിമാന്‍ഡിലുള്ള രണ്ടാം പ്രതി അബിന്ഡ സി രാജിനേയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ശനിയാഴ്ച പൊലീസ് കസ്റ്റഡി അവസാനിച്ച നിഖില്‍ തോമസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here