സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ പൂര്‍ണ വിവരം ശേഖരിക്കാനൊരുങ്ങി പൊലീസ്. ഓരോ സ്റ്റേഷന്‍ പരിധിയിലേയും കണക്കും വിവരവും ശേഖരിക്കാനാണ് തീരുമാനം. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.
Also read- തന്‍റെ അറിവോടെ അല്ല; പരാമര്‍ശങ്ങള്‍ക്ക് പിന്നിൽ അഡ്വ. നോബിള്‍ മാത്യു; ഐ ജി ലക്ഷ്മണയുടെ കത്ത് പുറത്ത്
ആലുവയില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് അതിഥി തൊഴിലാളികളുടെ പൂര്‍ണ വിവരം ശേഖരിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. ബിഹാര്‍ സ്വദേശിയായ അസഫാക് ആലമാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാള്‍ അസം സ്വദേശിയാണെന്നായിരുന്നു ആദ്യം പുറത്തുവന്നത്. പിന്നാലെ ഇയാള്‍ ബിഹാര്‍ സ്വദേശിയാണെന്ന വിവരവും പുറത്തുവന്നിരുന്നു.
Also read- ആലുവ കൊലപാതകം; കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ വിമര്‍ശനവുമായി എറണാകുളം പോക്സോ കോടതി
സംസ്ഥാനത്ത് തൊഴില്‍ തേടിയെത്തുന്ന അതിഥി തൊഴിലാളികളെ സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും പൊലീസ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ അതിഥി തൊഴിലാളികളുടെ താമസ ഇടങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വന്‍ ലഹരി ശേഖരം പിടിച്ചെടുത്തിരുന്നു. വരും ദിവസങ്ങളിലും നടപടി കടുപ്പിക്കാനാണ് പൊലീസ് തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here