അസ്ഫാക് സമാന കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോ?; വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്; കസ്റ്റഡിയില്‍ വാങ്ങും

ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. പ്രതിയെ ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കൊച്ചിയിലെ പോക്‌സോ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കും. പ്രതി മുന്‍പും സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്‌തോ എന്ന കാര്യം പൊലീസ് പരിശോധിക്കും. കൃത്യത്തില്‍ പ്രതിയുടെ കൃത്യമായ പങ്കാളിത്തമെന്ത് എന്നതും അന്വേഷിക്കും.

also read- ആനക്കൊമ്പുമായി 4 പേർ വനം വകുപ്പിൻ്റെ പിടിയിൽ

ആലുവയിലെ അഞ്ച് വയസുകാരിയുടെ അതിക്രൂര കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതിലടക്കം അന്വേഷണം നടത്തുമെന്ന് ഇന്നലെ ഡി ഐ ജി ശ്രീനിവാസ് വ്യക്തമാക്കിയിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുമെന്നും മറ്റ് ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കുകയാണെന്നുമാണ് ഡി ഐ ജി ശ്രീനിവാസ് പറഞ്ഞത്. പ്രതി ബിഹാര്‍ സ്വദേശിയാണെന്നും ആവശ്യമെങ്കില്‍ ബിഹാറില്‍ പോയി അന്വേഷിക്കുമെന്നും ഡിഐജി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബിഹാറില്‍ അസഫാഖ് ആലത്തിന്റെ പേരില്‍ കേസുകളുള്ളതായി വിവരം കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

also read- പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തും; മന്ത്രി വീണാ ജോർജ്

പ്രതി അസഫാഖ് ആലത്തിനെ ഇന്നലെ ഉച്ചയോടെ ജയിലിലടച്ചിരുന്നു. ആലുവ സബ് ജയിലിലാണ് നിലവില്‍ പ്രതിയുള്ളത്. പ്രതി അസഫാഖ് കുഞ്ഞിനെ അതിക്രൂര പീഡനത്തിനിരയാക്കിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായത്. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലും ആന്തരികാവയവങ്ങളിലും ഗുരുതരമുറിവുകളാണ് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News