അഖില്‍ മാത്യുവിനെതിരായ വ്യാജ കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് പരാതിക്കാരന്‍ ഹരിദാസനെ ഇന്ന് വിശദമായി പൊലീസ് ചോദ്യം ചെയ്യും. ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് ചോദ്യം ചെയ്യല്‍.
Also Read : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഇയാളുടെ മൊബൈല്‍ ഫോണടക്കമുള്ളവ പൊലീസ് കസ്റ്റഡിയിലാണ്. ഫോണ്‍ സംഭാഷണ രേഖകളും, മെസ്സേജുകളും പൊലീസ് പരിശോധിക്കുകയാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പൊലീസ് പരിശോധിക്കും.
ആരോഗ്യമന്ത്രിയുടെ പി.എക്കെതിരായ ആരോപണത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ് പരാതിക്കാരൻ ഹരിദാസൻ. തിരുവനന്തപുരത്ത് ഹരിദാസൻ ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്നത് ഏപ്രിൽ ഒൻപതിനും പത്തിനും.
Also Read : പാലക്കാട് സമ്പത്ത് കസ്റ്റഡി മരണം; സി.ഐ വിപിന്‍ദാസിനെ കുറ്റവിമുക്തനാക്കി
ഈസ്റ്റർ ദിനമായ ഏപ്രിൽ ഒൻപതിന് സെക്രട്ടറിയേറ്റ് അവധിയാണ് എന്നത് ഹരിദാസനെ വെട്ടിലാക്കി. ഏപ്രിൽ പത്തിന് തിരുവനന്തപുരത്ത് നിന്നും മടങ്ങി എന്ന് അവകാശപ്പെടുന്ന ഹരിദാസന്‍റെ ടവർ ലോക്കേഷൻ പതിനൊന്നാം തീയതിയും തിരുവനന്തപുരത്ത് തന്നെ എന്നതും ആരോപണത്തിന് പിന്നിലെ ദുരൂഹത വർധിപ്പിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here