നടിയുടെ പരാതി; ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും

Idavela Babu

ആലുവയിലെ നടിയുടെ പരാതിയിൽ നടൻ ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ എസ് ഐ ടി ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, നടൻ മുകേഷിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് വിട്ടയച്ചു. നടൻ സിദ്ദിഖിന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇന്ന് പ്രത്യേക അന്വേഷണസംഘം യോഗം ചേരാനും സാധ്യതയുണ്ട്. യോഗത്തിൽ തുടർ നീക്കങ്ങൾ ചർച്ചയാകും. ഇത് അനുസരിച്ചാകും തുടർ അന്വേഷണം.

Also Read: ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, 6 ആറ് ജില്ലകളിലെ 26 നിയമസഭാ മണ്ഡലങ്ങളിലേക്ക് ജനവിധി

കഴിഞ്ഞ ദിവസം രണ്ട് വീടുകളിലും സിദ്ദിഖിനെ കണ്ടിരുന്നില്ല. തുടർന്ന് ഫോണും സ്വിച്ച് ഓഫ് ആണെന്ന് മനസിലായി. ഇതോടെ സിദ്ദിഖിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതിനിടെ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുന്നതിനെക്കുറിച്ചാലോചിക്കാൻ സിദ്ദിഖിൻ്റെ മകൻ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നോ നാളെയോ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News