അറസ്റ്റിലായ നിയമന തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവനെ ചോദ്യം ചെയ്യും. ഗൂഢാലോചനയടക്കം കണ്ടെത്താനാണ് അഖിൽ സജീവനെ ചോദ്യം ചെയ്യുക. അഖിൽ മാത്യുവിന്റെ പരാതിയിൽ ആണ് അഖിൽ സജീവിനെ ചോദ്യം ചെയ്യുന്നത്.
പത്തനംതിട്ട പൊലീസാണ് അഖിൽ സജീവനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കന്റോൺമെന്റ് സി ഐ പത്തനംതിട്ടയിലേക്ക് തിരിച്ചു.കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യുവാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ALSO READ:ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം എച്ച് എസ് പ്രണോയിക്ക് വെങ്കലം
പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കസ്റ്റഡിയിൽ അഖിൽ സജീവനെ എടുത്തത്. തേനിയിൽ നിന്നാണ് അഖിലിനെ പിടികൂടിയത്.
ALSO READ:അടിച്ച് പൂസായി ശ്മശാന ജീവനക്കാർ; ഒടുവിൽ ആളെ എത്തിച്ച് പരിഹാരം
സി ഐ ടി യു ഓഫീസിൽ നിന്ന് ഫണ്ട് തട്ടിച്ച കേസിലാണ് അഖിലിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here