ജാതി അധിക്ഷേപം; സാബു ജേക്കബിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

ട്വൻറി ട്വൻറി ചീഫ് കോഡിനേറ്റർ സാബു ജേക്കബിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. പി വി ശ്രീനിജൻ എംഎൽഎയെ ജാതീയമായി അധിക്ഷേപിച്ചുവെന്ന കേസിലാണ് ചോദ്യംചെയ്യൽ.പുത്തൻകുരിശ് പൊലീസാണ് ചോദ്യം ചെയ്യുക.എംഎൽഎയുടെ പരാതിയിൽ സാബുവിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

ALSO READ: കുറുമ്പാച്ചി മലയിൽ അകപ്പെട്ട ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

പട്ടികജാതിയിൽപ്പെട്ട ആളാണെന്ന് അറിഞ്ഞ് സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും അവഹേളിക്കണമെന്നും മണ്ഡലത്തിൽ നടക്കുന്ന പരിപാടികളിൽ എംഎൽഎയോടൊപ്പം വേദി പങ്കിടരുതെന്നും നിർദേശം നൽകി ട്വൻ്റി ട്വൻ്റി എന്ന പ്രാദേശിക പാർട്ടി പഞ്ചായത്ത് അംഗങ്ങളെ വിലക്കി എന്നാണ് പരാതി. സാബു ജേക്കബിനെ ഒന്നാം പ്രതിയാക്കിയും പഞ്ചായത്ത് പ്രസിഡണ്ടിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്.

ALSO READ: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി തള്ളി; ദില്ലി ചലോ മാര്‍ച്ചിലുറച്ച് കര്‍ഷകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News