കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; അതിജീവിതയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസിൽ അതിജീവിതയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. വൈദ്യപരിശോധന റിപ്പോർട്ട് ഡോക്ടർ അട്ടിമറിച്ചെന്ന പരാതിയിലാണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്താൻ പൊലിസ് ഒരുങ്ങുന്നത്.

also read; ആലുവയിലെ പീഡനം; കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍; രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി

സംഭവത്തിൽ ഡോക്ടർക്കെതിരെ പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി അതിജീവിത കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റിപൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് എത്രയും വേഗം അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷ്ണറുടെ നിർദ്ദേശം. എസിപി കെ സുദർശനാണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുക.

also read; ഏകദിന ക്രിക്കറ്റ് ലോകകപ്പ്; നാല് ലക്ഷം ടിക്കറ്റുകള്‍ പുറത്തിറക്കാൻ ബിസിസിഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News