നിപ, കണ്ടെയ്ന്‍മെന്റ് സോണില്‍ പൊലീസ് ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കണ്ടെയ്ന്‍മെന്റ് സോണിലെ പ്രവര്‍ത്തനം വിലയിരുത്താന്‍ കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്നു. ആരോഗ്യ മന്ത്രിയും യോഗത്തില്‍ പങ്കെടുത്തു.
Also Read: സുല്‍ത്താന്‍ബത്തേരി വാകേരിയില്‍ വീണ്ടും കടുവ
കോഴിക്കോട് ജില്ലയിലെ പൊലീസ് മേധാവികള്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ എന്നിവര്‍ നേരിട്ടും ഓണ്‍ലൈനായും കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തി പങ്കെടുത്തു. കണ്ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ വിലയിരുത്തി. മേഖലയിലെ സന്നദ്ധ പ്രവര്‍ത്തനം ചര്‍ച്ചയായായി. പോലീസ് ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. LDF സര്‍ക്കാരിന്റെ ജനകീയ പോലീസ് നയം നടപ്പാക്കിയ പോലീസുകാരെ മന്ത്രി അഭിനന്ദിച്ചു.
Also Read: നിപ, 61 പേരുടെ ഫലം കൂടി നെഗറ്റീവ്; വീണാ ജോര്‍ജ്
കണ്ടെയ്ന്‍മെന്റ് സോണുമായി ബന്ധമുള്ള മലപ്പുറം – കോഴിക്കോട് ജില്ലകളിലെ 3 പാലം അടച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ളവര്‍ക്ക് കോഴിക്കോടെത്താന്‍ ബദല്‍ മാര്‍ഗം ഒരുക്കാന്‍ യോഗത്തില്‍ തീരുമാനമായി. RRT – പോലീസ് പ്രവര്‍ത്തനം കണ്ടെയ്ന്‍മെന്റ് മേഖലയില്‍ നല്ല നിലയില്‍ പോകുന്നതായി യോഗം വിലയിരുത്തി. ആരോഗ്യ വീണാ ജോര്‍ജും യോഗത്തില്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here