തർക്കം തീർക്കാൻ എത്തിയ പൊലീസുകാരന് സോഡാ കുപ്പിക്കൊണ്ട് അടിയേറ്റു; 5 പേർ അറസ്റ്റിൽ

ഇടുക്കിയിൽ കടക്കാർ തമ്മിൽ ഉണ്ടായ വഴക്ക് തടയാനെത്തിയ പൊലീസുകാരന് സോഡാക്കുപ്പിക്കൊണ്ടു അടിയേറ്റു. കുട്ടിക്കാനം, പുല്ലുപാറ ജങ്ഷനിൽ കട നടത്തിപ്പുകാർ തമ്മിൽ ഉണ്ടായ തർക്കം തടയാനെത്തിയ സിവിൽ പൊലീസ് ഓഫീസർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Also read: ആദിവാസി മധ്യവയസ്കനെ കാറിൽ വലിച്ചിഴച്ച സംഭവം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

ശബരിമല സ്പെഷൽ ഡ്യൂട്ടിക്കായി നിയോ​ഗിക്കപ്പെട്ട മൂന്നാർ പൊലീസ് സ്റ്റേഷനിലെ സിപിഒ കരിമണ്ണൂർ സ്വ​ദേശി കെഎ മുഹ​മ്മദിനാണ് (29) പരിക്കേറ്റത്. മുഹമ്മദ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ നിലവിൽ ചികിത്സയിൽ കഴിയുകയാണ്.

Also read: അക്ഷയ സെൻ്ററുകൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു, സ്വകാര്യ വ്യക്തിക്കെതിരെ ജീവനക്കാർ പ്രതിഷേധം നടത്തി

അടുത്തടുത്ത് കടകൾ നടത്തുന്നവർ തമ്മിൽ നാളുകളായി തർക്കങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ആ തർക്കമാണ് ഒടുവിൽ അടിയിൽ കലാശിച്ചത്. പുല്ലുപാറ സ്വദേശികളായ ഷാജി (55), മകൻ അർജുനൻ (20), സുജിത്ത് (38), സഹോദരൻ സുജിൽ (34), പ്രദേശവാസിയായ ജുബി ജോയ് (31) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്നു പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News