കാട്ടാനയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചിലിനിടെയാണ് അരീക്കോട് ക്യാമ്പിലെ പൊലീസുകാരൻ അഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്. കരുളായി മാഞ്ചീരി കാട്ടില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചിലിനിടെ അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണമുണ്ടായത്.
ALSO READ: കലാപാഹ്വാനമില്ല;എം വി ഗോവിന്ദനെതിരെ കേസെടുക്കാനാകില്ല;ക്രൈംബ്രാഞ്ച്
മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമായതിനാൽ ഇവിടെ നിരന്തരം തണ്ടര്‍ബോള്‍ട്ട് ഇവിടെ തെരച്ചില്‍ നടത്താറുണ്ട്. ഈ അന്വേഷണത്തിനിടെയാണ് തണ്ടര്‍ബോള്‍ട്ട് അംഗമായ അഹമ്മദ് ബഷീറിന് ആനയുടെ ആക്രമണമുണ്ടായത്. കാട്ടിനുള്ളിലെ തിരച്ചിലിനിടെ സംഘം കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.
കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെയാണ് അഹമ്മദ് ബഷീറിന് പരിക്കേറ്റത്. കൈയ്ക്ക് പരിക്കേറ്റ അഹമ്മദ് ബഷീറിനെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. പിന്നിട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here