പാളത്തിൽ നിന്ന് മൃതദേഹങ്ങൾ നീക്കുന്നതിനിടെ ​ട്രെയിനിടിച്ച് പൊലീസുകാരന് കൈപ്പത്തി നഷ്ടമായി

Moving train Caught Fire

റെയിൽവേ ട്രാക്കിൽ നിന്ന് മൃതദേഹം നീക്കുന്നതിനിടെ ട്രെയിനിടിച്ച് പൊലീസുകാരൻ്റെ കൈപ്പത്തി അറ്റു. മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ബന്ദക്പൂർ പൊലീസ് പോസ്റ്റ് ഇൻ ചാർജ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജേന്ദ്ര മിശ്രയുടെ കൈയ്യാണ് നഷ്ടപ്പെട്ടത്. മൃതദേഹം പരിശോധിച്ച് പുറത്തെടുക്കുന്നതിനിടെ എതിരെ നിന്ന് വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ ജില്ലയിലെ കരയ്യ ഭദോലി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.

രണ്ട് പേർ ട്രെയിനിൽ നിന്ന് വീണ് മരിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് രാജേന്ദ്ര മിശ്രയും സംഘവും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്ന് മൃതദേഹം പുറത്തെടുക്കുന്നതിനിടെ എതിരെ നിന്ന് വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മിശ്രയുടെ വലതുകൈപ്പത്തി മുറിഞ്ഞു മാറി.

ALSO READ; മലിനീകരണത്തെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല; പടക്ക നിരോധന വിഷയത്തിൽ സുപ്രീം കോടതി

സംഭവത്തിൽ പൊലീസ് വാഹനത്തിൻ്റെ ഡ്രൈവറിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ജബൽപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആവശ്യമെങ്കിൽ രണ്ടുപേരെയും കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് എയർ ആംബുലൻസിൽ കൊണ്ടുപോകുമെന്ന് ദമോഹ് എസ്പി ശ്രുത് കീർത്തി സോംവൻഷി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News