പൊലീസുകാരന്റെ നഗ്‌നത പ്രദര്‍ശനം; പരാതി നല്‍കി വിദ്യാര്‍ത്ഥിനി; കേസെടുത്തു

arrest

പൊലീസ് ഉദ്യോഗസ്ഥന്‍ കോളേജ് വിദ്യാര്‍ത്ഥിനിക്കെതിരെ നഗ്‌നത പ്രദര്‍ശനം നടത്തിയതായി പരാതി. കളമശ്ശേരി എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ അനന്ദനുണ്ണിക്കെതിരെയാണ് കുസാറ്റിലെ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിയുടെ പരാതിന്മേല്‍ പൊലീസ് കേസെടുത്തു

കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുസാറ്റ് മെട്രോ സ്റ്റേഷനില്‍ നിന്ന് ക്യാമ്പസിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥിനിക്കെതിരെ കളമശ്ശേരി എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ അനന്തനുണ്ണി ബോധപൂര്‍വ്വം നഗ്‌നത പ്രദര്‍ശനം നടത്തിയെന്നാണ് പരാതിയിലുള്ളത്. പരാതിയില്‍ കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Also Read: പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച സംഭവം; മുഖ്യമന്ത്രിക്കു പരാതി നല്‍കി പെണ്‍കുട്ടിയുടെ കുടുംബം

ഉടനെ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. എന്നാല്‍ നഗ്‌നത പ്രദര്‍ശനം നടത്തിയിട്ടില്ലെന്നും, മൂത്രമൊഴിച്ച ശേഷം താന്‍ തിരിഞ്ഞു നിന്നപ്പോള്‍ യുവതി തെറ്റിദ്ധരിച്ചതാണെന്നാണ് അനന്തനുണ്ണിയുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk