ആലപ്പുഴയില്‍ പൊലീസുകാരന്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

ആലപ്പുഴയില്‍ പൊലീസുകാരന്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ആലപ്പുഴ കളര്‍കോടുള്ള അഹലന്‍ കുഴിമന്തിയിലാണ് സംഭവം. ഇവിടെ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ചങ്ങനാശ്ശേരി ട്രാഫിക് സ്റ്റേഷനിലെ സിപിഒ കെ ജെ ജോസഫിനെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ:കൈക്കൂലി പരാതി; കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ കൂട്ട നടപടി; തഹസില്‍ദാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

വൈകിട്ട് 6 മണിയോടെയാണ് സംഭവം. ചങ്ങനാശ്ശേരി ട്രാഫിക്‌സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ കെ ജെ ജോസഫ് ജോലി കഴിഞ്ഞെത്തിയാണ് അക്രമം നടത്തിയത്. വടിവാളുമായി എത്തിയ ജോസഫ് ആദ്യം ഹോട്ടലിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഹോട്ടല്‍ ജീവനക്കാരെ വടിവാളുമായി ആക്രമിക്കാന്‍ ശ്രമിച്ചു. ദേശീയപാതയ്ക്കരികിലെ ഹോട്ടലില്‍ അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജോസഫിനെ ആലപ്പുഴ സൗത്ത് പൊലീസ് എത്തി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.

ALSO READ:കനത്ത മഴ; ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ചു

വൈദ്യ പരിശോധനയില്‍ ജോസഫ് അമിതമായി മദ്യപിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ നാളെ രാവിലെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News