റെയിൽവേ ട്രാക്കിൽ നിന്ന് മൃതദേഹം മാറ്റുന്നതിനിടെ ട്രെയിനിടിച്ച് പൊലീസുകാരന്റെ കൈപ്പത്തി അറ്റു

Train Accident

ഭോപ്പാൽ റെയിൽവേ ട്രാക്കിൽ നിന്ന് മൃതദേഹം മാറ്റുകയായിരുന്ന പൊലീസുകാരനെ ട്രെയിനിടിച്ചു. പൊലീസുകാരന്റെ കൈപ്പത്തി അപകടത്തിൽ അറ്റു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് ​ദാരുണ സംഭവം അരങ്ങേറിയത്. ബന്ദക്പൂർ പൊലീസ് പോസ്റ്റ് ഇൻ ചാർജ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജേന്ദ്ര മിശ്രക്കാണ് അപകടം സംഭവിച്ചത്.

ഞായറാഴ്ച രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. രയ്യ ഭദോലി റെയിൽവേ സ്റ്റേഷന് സമീപം രണ്ട് പേർ ട്രെയിനിൽ നിന്ന് വീണ് മരിച്ചു എന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെയാണ് ട്രെയിനിടിച്ചത്. അപകടത്തിൽ മറ്റൊരു പൊലീസുകാരനും പരുക്കേറ്റു.

Also Read: ചാർധാം യാത്ര; ഉത്തരാഖണ്ഡിൽ ഈ വർഷം മരിച്ചത് 250 ഓളം തീർത്ഥാടകർ

പൊലീസ് വാഹനത്തിന്റെ ഡ്രൈവർ യാവർ ഖാനാണ് രാജേന്ദ്ര മിശ്രക്ക് പരുക്കേറ്റത്. അപകടത്തെ തുടർന്ന് രാജേന്ദ്ര മിശ്രയേയും യാവർ ഖാനെയും ജബൽപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: മധ്യപ്രദേശില്‍ 16കാരന്‍ സഹോദരിയെ ശൂലംകൊണ്ട് കുത്തിക്കൊന്നു; കാരണമിത്!

നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നീക്കുന്നതിനിടയിൽ എതിരെ വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജേന്ദ്ര മിശ്രയുടെ കൈയാണ് മൃതദേഹം നീക്കുന്നതിനിടയിൽ ട്രെയിനിടിച്ച് നഷ്ടപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News