തമിഴ്‌നാട് ദേശീയഗാനത്തെ അപമാനിച്ചെന്ന് ഗവര്‍ണറുടെ ആരോപണം; തിരിച്ചടിച്ച് ഡിഎംകെ

നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാതെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി മടങ്ങിയതിന് പിന്നാലെ നാടകീയ സംഭവങ്ങള്‍. ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്നും ദേശവിരുദ്ധരാണെന്നുമാണ് ബിജെപിയുടെ ആരോപണം. തന്റെ പ്രസംഗത്തിന് മുമ്പ് ദേശീയഗാനം ആലപിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തമിഴ്ഭാഷയോടുള്ള ആദരം വ്യക്തമാക്കുന്ന തമിഴ് തായ് വാഴ്ത്തും ഗാനം ചൊല്ലിയാണ് തമിഴ്‌നാട്ടില്‍ ചടങ്ങുകള്‍ ആരംഭിക്കുക. നിയമസഭയിലും ഇതാണ് കീഴ്‌വഴക്കം. ഗവര്‍ണറുടെ ആവശ്യം നിയമസഭ നിരാകരിച്ചതോടെയാണ് ബിജെപി ആരോപണവുമായി രംഗത്തെത്തിയത്.

ALSO READ: ‘സപ്ലൈകോയെ ഒഴിവാക്കി അതിലൂടെ ചില കുത്തകകൾ കടന്നു വരാൻ ശ്രമിക്കുന്നു’: മന്ത്രി ജി ആർ അനിൽ

അതേസമയം തമിഴ് ഭാഷയെ അപമാനിച്ച ഗവര്‍ണറും ബിജെപിയും സംസ്ഥാനത്തെ അവഹേളിച്ചെന്നാണ് ഡിഎംകെയുടെ മറുപടി. നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയുള്ള പതിവ് ദേശീയഗാനത്തിന് കാത്തുനില്‍ക്കാതെ ഗവര്‍ണര്‍ ഇറങ്ങി പോയി. ഇതോടെ ഗാന്ധിജിയെ വധിച്ച സവര്‍ക്കറേക്കാള്‍ ദേശസ്‌നേഹം ഞങ്ങള്‍ക്കുണ്ടെന്ന് ഡിഎംകെ എംഎല്‍എ ജവഹിറുള്ള പറഞ്ഞു.

ALSO READ: ‘സംസ്ഥാനം കടക്കെണിയിൽ ആണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല’: മന്ത്രി കെ എൻ ബാലഗോപാൽ

അതേസമയം ഗവര്‍ണറുടെ തമിഴ് ഭാഷയെയും സംസ്‌കാരത്തെയും എതിര്‍ക്കുന്ന നിലപാട് ബിജെപിക്ക് ദോഷമാകുമെന്ന വിലയിരുത്തലുണ്ട്. ഇത് ഡിഎംകെയ്ക്ക് നേട്ടമാകുമെന്നും ബിജെപിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News